Showing posts with label ചാലക്കുടിക്കാരന്മാര്‍. Show all posts
Showing posts with label ചാലക്കുടിക്കാരന്മാര്‍. Show all posts

Monday, August 04, 2008

കലാഭവന്‍ മണി...ചാലക്കുടിയുടെ ബ്രാന്‍ഡ് അംബാസഡര്‍

ഒന്നു രണ്ട് കൊല്ലം മുന്‍പ് ബ്ലോഗ്ഗ് എന്താന്നറിഞ്ഞു തുടങ്ങിയ സമയത്ത് ഉണ്ടാക്കിയ ബ്ല്ലോഗാണ്. രണ്ടു കൊല്ലങ്ങള്‍ക്ക് മുമ്പ് ഇട്ട ഒരു പോസ്റ്റാണ് താഴെ. കുറച്ചു നാളായി ഈ ബ്ലോഗ് എന്തെങ്കിലും കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണം എന്നു വിചാരിക്കുനു.

അങ്ങിനെ ഇതു ഞാന്‍ കുറച്ചു നാടന്‍ പാട്ടുകള്‍ക്കും(തെറിപ്പാട്ടല്ല) ചിന്തു പാട്ടുകള്‍ക്കുമുള്ള ഇടമായി മാറ്റുകയാണ്. ആര്‍ക്കെങ്കിലും കൂടെ കൂടണമെന്നുണ്ടേല്‍ ആവാം. ചാലക്കുടിക്കാരന്‍ തന്നെ വേണമെന്നില്യാട്ടോ.

അപ്പോ ഞാനിത് ചാലക്കുടിക്കാരുടെ സ്വന്തം മണിചേട്ടനു സമര്‍പ്പിച്ചുകൊണ്ട് തുടങ്ങുന്നു...
---------------------------------------


അതെ മണിച്ചേട്ടന്‍ തന്നെ ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍. വളരുന്തോറും സ്വന്തം നാടിനേയും പഴയ കാലത്തേയും മറക്കുന്ന എല്ലാവര്‍ക്കും ചാലക്കുടിയുടെ മറുപടി...

ഓട്ടോക്കാരനായി..മിമിക്രിക്കരനായി..നാടന്‍ പാട്ടുകാരനായി..പിന്നെ വളര്‍ന്നു വളര്‍ന്നു തെന്നിന്ത്യയുടെ അഭിമാനമായ സിനിമാതാരമായി, അപ്പൊഴും ചാലക്കുടിക്കാര്‍ക്ക് മണി കൈ എത്തും ദൂരത്തുണ്ടായിരുന്നു....

എവിടാ നാട് എന്നു ചോദിക്കുമ്പോള്‍ ചാലക്കുടിയാണെന്നു പറഞ്ഞാല്‍ ഉടന്‍ വരും അടുത്തെ ചോദ്യം...മണിയുടെ വീടിന്റെ അടുത്താണോ? ചാലക്കുടിയുടെ സ്വന്തമായ പുഴയും, പാലവും, ചന്തയും ഇന്നു മലയാളിയുടെ സ്വന്തമായെങ്കില്‍ അതിനു എല്ലാ ചാലക്കുടിക്കാരും ഒരാളോടു മാത്രം കടപ്പെട്ടിരിക്കുന്നു...