ഒന്നു രണ്ട് കൊല്ലം മുന്‍പ് ബ്ലോഗ്ഗ് എന്താന്നറിഞ്ഞു തുടങ്ങിയ സമയത്ത് ഉണ്ടാക്കിയ ബ്ല്ലോഗാണ്. രണ്ടു കൊല്ലങ്ങള്‍ക്ക് മുമ്പ് ഇട്ട ഒരു പോസ്റ്റാണ് താഴെ. കുറച്ചു നാളായി ഈ ബ്ലോഗ് എന്തെങ്കിലും കാര്യങ്ങള്‍ക്കായി പ്രയോജനപ്പെടുത്തണം എന്നു വിചാരിക്കുനു.
അങ്ങിനെ ഇതു ഞാന്‍ കുറച്ചു നാടന്‍ പാട്ടുകള്‍ക്കും(തെറിപ്പാട്ടല്ല) ചിന്തു പാട്ടുകള്‍ക്കുമുള്ള ഇടമായി മാറ്റുകയാണ്. ആര്‍ക്കെങ്കിലും കൂടെ കൂടണമെന്നുണ്ടേല്‍ ആവാം. ചാലക്കുടിക്കാരന്‍ തന്നെ വേണമെന്നില്യാട്ടോ.
അപ്പോ ഞാനിത് ചാലക്കുടിക്കാരുടെ സ്വന്തം മണിചേട്ടനു സമര്‍പ്പിച്ചുകൊണ്ട് തുടങ്ങുന്നു...
---------------------------------------
അതെ മണിച്ചേട്ടന് തന്നെ ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍. വളരുന്തോറും സ്വന്തം നാടിനേയും പഴയ കാലത്തേയും മറക്കുന്ന എല്ലാവര്ക്കും ചാലക്കുടിയുടെ മറുപടി...
ഓട്ടോക്കാരനായി..മിമിക്രിക്കരനായി..നാടന്‍ പാട്ടുകാരനായി..പിന്നെ വളര്‍ന്നു വളര്‍ന്നു തെന്നിന്ത്യയുടെ അഭിമാനമായ സിനിമാതാരമായി, അപ്പൊഴും ചാലക്കുടിക്കാര്‍ക്ക് മണി കൈ എത്തും ദൂരത്തുണ്ടായിരുന്നു....
എവിടാ നാട് എന്നു ചോദിക്കുമ്പോള്‍ ചാലക്കുടിയാണെന്നു പറഞ്ഞാല്‍ ഉടന്‍ വരും അടുത്തെ ചോദ്യം...മണിയുടെ വീടിന്റെ അടുത്താണോ? ചാലക്കുടിയുടെ സ്വന്തമായ പുഴയും, പാലവും, ചന്തയും ഇന്നു മലയാളിയുടെ സ്വന്തമായെങ്കില്‍ അതിനു എല്ലാ ചാലക്കുടിക്കാരും ഒരാളോടു മാത്രം കടപ്പെട്ടിരിക്കുന്നു...
Monday, August 04, 2008
Subscribe to:
Post Comments (Atom)
7 comments:
അഭിനന്ദനങ്ങള്‍ :)
ഡേയ് സൂമാരൂത്റോ
കലക്കീണ്ട്റാ.
കലാഭവന്‍ മണിയുടെ കലാ ജീവിതത്തെക്കൂറിച്ചുള്ള നല്ലഡോക്യുമെന്റ്റ് ആക്കി ഇതിനെ മാറ്റാനാവും എന്നെനിക്ക് തോന്ന്ണ്ണ്ട് ട്ടോ.
സകല പടങ്ങളെപ്പറ്റിയുമുള്ള വിവരങ്ങള്‍, മണിയുടെ കൂറിപ്പുകള്‍, മണിയെപറ്റിയുള്ള പഠനങ്ങള്‍ സ്റ്റിത്സ് ഇവയെല്ലാം ചേത്ത്. ഒന്നാലോചീര്
ഹലോ പയ്യന്‍സ്,
നന്ദീണ്ട് ഇഷ്ടാ...
നമുക്കു ശ്രമിക്കാം...
ചാലക്കുടിക്കാരന്‍ സൂമാരപുത്രന് പുളിക്കക്കടവുകാരന്റെ വണക്കം. മണിയെക്കുറിച്ചെഴുതിയത് നന്നായിരിക്കുന്നു, പക്ഷേ ഇടക്കുവച്ച് ആംഗലേയത്തിലേക്കു പോയതെന്തേ...?
എന്താ മണീടെ ജീവചരിത്രം എഴുതാനുള്ള പൊറപ്പാടാണോ ?
അനുഭവങ്ങള്‍ വേണമെങ്കില്‍ ഒരു ഇമെയില്‍ അയക്കുക.
മുരളിച്ചേട്ടാ,
നമസ്ക്കാരം...
ഇടയ്ക്കു ആംഗലേയത്തിനു ക്ഷമ....
അതു ഞാന്‍ മുന്‍പേ ചെയ്തിട്ടിരുന്നതാ..മലയാളീലരിക്കാന് സമയം കിട്ടിയില്ല..ഈ പാവം ചാലക്കുടിക്കാരനു സ്വന്തം പി സി ഇല്ലാത്തതിനാല്‍ ആപ്പീസിലെ മൊതലും സമയവും ദുരുപയോഗം ചെയ്താണു ഇത്രയും സാധിക്കുന്നതു തന്നെ...
പലതും രാത്രിയിലാണെഴുതാന് തോന്നുക..എന്തു ചെയ്യാനാ..തത്ക്കാലം ക്ഷമിക്കൂ....
ആപ്പീസിലെ പി സി ആണെങ്കിലും 24X7 ഓണ്‍ലൈന്‍ ആണല്ലോ?
മണിച്ചേട്ടനെക്കുറിച്ച് ഇനിയും ഒരുപാട് എഴുതാനുണ്ടല്ലോ?
എപ്ലത്തേക്കാ?
വേഗം ആയിക്കോട്ടേ....
ഈ പാവം ഞാന്‍
Post a Comment